• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

ckmnews by ckmnews
November 13, 2026
in Kerala
A A
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കാലടി സർവകലാശാല ക്യാമ്പസിന് മുന്നിൽ വിദ്യാർത്ഥികൾ നടത്തുന്ന നിരാഹാര സമരം 11-ാം ദിവസത്തിലേക്ക്. മൂന്ന് വിദ്യാ‌ർത്ഥികളാണ് നിരാഹാര സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് രാവിലെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സർവകലാശാല അധികൃതർ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. വൈസ് ചാൻസിലർ ആർഎസ്‌എസിന്റെ ഇഷ്‌ടതോഴിയായി പ്രവർത്തിക്കുകയാണ്. സമൂഹത്തിന് മുന്നിൽ പച്ചക്കള്ളങ്ങൾ അവതരിപ്പിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ‘ലൈറ്റ് മരിച്ചേ’ നാടകവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ വിസിയും മുൻ ഗവർണറും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യം സംരക്ഷിക്കാൻ തെറ്റുകളെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.

അതേസമയം, പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വിദ്യാർത്ഥികൾ കുറ്റക്കാരാണെന്നും പരീക്ഷയെഴുതാൻ അർഹതയില്ലെന്നുമാണ് സർവകലാശാല ഇന്നലെ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നത്. ഇതിന്മേൽ വിദ്യാർത്ഥികൾക്ക് മറുപടി നൽകാനുള്ള സാവകാശം പരിഗണിച്ചാണ് ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റിയത്.

നേരത്തെ കേസ് പരിഗണിക്കവെ ഇന്ന് തന്നെ വിധിപ്രസ്‌താവനം നടത്തുമെന്നും കേസ് നീട്ടികൊണ്ടുപോകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരത്തോടെ വിദ്യാർത്ഥികൾക്കെതിരായി സർവകലാശാല സത്യവാങ്‌മൂലം നൽകിയതോടെയാണ് കേസ് പരിഗണിക്കുന്നത് നീട്ടിയത്.

Related Posts

ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്
Kerala

ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

November 13, 2026
54
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
Kerala

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

November 13, 2026
31
സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും
Kerala

സീറാം അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; ലൈസൻസ് ഫീസ് തിരിച്ചുനൽകും

November 9, 2026
53
കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്
Kerala

കമ്പനിയുമായി സാമ്പത്തിക തര്‍ക്കം; ടവറില്‍ കയറി നെറ്റ്‍വര്‍ക്ക് തകരാറിലാക്കിയതിന് യുവാവിനെതിരെ കേസ്

November 9, 2026
122
സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും
Kerala

സിഐടിയുവിന് പുതിയ നേതൃത്വം; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ, ടി.പി. രാമകൃഷ്ണൻ സംസ്ഥാന പ്രസിഡന്റായി തുടരും

November 9, 2026
27
റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ
Jobs

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും അവസരം; 4651 ഒഴിവുകൾ

November 9, 2026
164
Next Post
കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

Recent News

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

November 13, 2026
0
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
0
മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ‘സംവാദത്തിന് ശേഷം മോദിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ല’

November 13, 2026
0
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ പോരാളി; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

November 13, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025