• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

cntv team by cntv team
November 20, 2026
in Local News
A A
എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ എടപ്പാൾ ഇടശ്ശേരി തിയേറ്ററിൽ (വള്ളത്തോൾ കോളേജ്) നടക്കുന്ന മേളയിൽ നാല് നാടകങ്ങൾ അരങ്ങേറും. ഉദ്ഘാടന സമ്മേളനം, പുരസ്കാര സമർപ്പണം, അനുസ്മരണം, കവിയരങ്ങ്, ആദരിക്കൽ, അനുമോദനം, പുസ്തകമേള എന്നിവയും മേളയുടെ ഭാഗമായി നടക്കും.നവംബർ 22ന് വൈകിട്ട് ആറിന് കേരള ചലച്ചിത്ര അക്കാദമി അംഗം ആർ.എസ്. പണിക്കർ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നടൻ ശിവജി ഗുരുവായൂർ ഉപഹാര സമർപ്പണം നടത്തും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി വിശിഷ്ടാതിഥിയാകും. വിവിധ മേഖലകളിൽ പുരസ്കാരം നേടിയ പരത്തുള്ളി രവീന്ദ്രൻ, ബക്കർ ക്രിയേറ്റീവ്, ദേവരാജൻ മാസ്റ്റർ ഗുരുവായൂർ എന്നിവർ മറുവാക്ക് അവതരിപ്പിക്കും. അന്നേദിവസം ഉർവശി തിയേറ്റേഴ്സിന്റെ ” കുമ്മാട്ടി ” നാടകം അരങ്ങേറും.23ന് സൂര്യകൃഷ്ണമൂർത്തി അനുസ്മരണം നടക്കും. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പി.വി. ഹേമന്ത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. ബീനമോൾ സി.പി., സുബൈദ എന്നിവർ സംസാരിക്കും. തുടർന്ന് ‘നവംബർ 23’ നാടകം അരങ്ങിലെത്തും.24ന് നടക്കുന്ന കവിയരങ്ങ് കവി ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികൾ പങ്കെടുക്കും. തുടർന്ന് ‘ദൈവത്തിന്റെ കണ്ണ്’ നാടകം അവതരിപ്പിക്കും.25ന് നടക്കുന്ന സമാപന സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെണ്ടവാദ്യ വിദഗ്ധൻ ശുകപുരം രാധാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. പഠനത്തിൽ ഉന്നത വിജയം നേടിയ മെഡിക്കൽ വിദ്യാർഥി അരുൺ സിയെയും അനുമോദിക്കും. തുടർന്ന് ‘ലക്ഷ്മണരേഖ’ നാടകം അരങ്ങേറും.എല്ലാ ദിവസവും വൈകിട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക. മേളയുടെ വിജയത്തിനായി സഹൃദയരുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഫൗണ്ടേഷൻ അഭ്യർഥിച്ചു.

Related Posts

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി
Local News

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
190
​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ
Local News

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
64
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും
Local News

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
4
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
33
പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു
Local News

പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു

November 16, 2026
37
ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു
Local News

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 16, 2026
75
Next Post
വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

Recent News

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

November 20, 2026
22
എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

November 20, 2026
3
പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
8
കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
190
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025