ചങ്ങരംകുളം :നിർമലം പുതുയുഗം ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്ത് നവംബർ 19 തിയ്യതി മുതൽ ഓപ്പറേഷൻ ജല സുരക്ഷായുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മുഴുവൻ വാർഡുകളിലുമുള്ള ജലാശയങ്ങൾ പരിശോധന നടത്തിവരുന്നു
ജലസ്രോതസുകളുടെ മലിനീകരണം തടയുക ,ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കും ശുചിത്വവും സംരക്ഷിക്കുക ,ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന നടത്തിയത്
കുളങ്ങൾ, തോടുകൾ ,പുഴകൾ ,കനാലുകൾ തുടങ്ങിയ ജലസ്രോതസുകൾ കേന്ദ്രികരിച്ചാണ് പരിശോധന നടന്നുവരുന്നത്ത്
ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീധു ,വി ഇ ഓ- ജയേഷ് ,ക്ലാർക്ക്- ശ്രീരാഗ് ,സിൽജിത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ വേണുഗോപാലൻ എന്നിവരടങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്
പരിശോധനയിൽ കണ്ടെത്തിയ വീഴ്‍ചകളിൽ ആവശ്യമായ നോട്ടീസ് നടപടികൾ സ്വീകരിക്കുകയും നിയമാനുസൃത തുടര്നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു
ജലാശയങ്ങൾ മലിനപ്പെടുത്തുന്ന പ്രവണതകൾ തടയുന്നതിനും പൊതുജനങ്ങളിൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണം ബോധവത്കരണം ശക്തിപെടുത്തുന്നതിനും നടപടി സ്വീകരിച്ചു







