പൊന്നാനി: ബദലാവ് സഹൂരിഹേ(മാറ്റം അനിവാര്യമാണ്) എന്ന മുദ്രവാകവുമായി സിപിഐ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജയിൽ നിറക്കൽ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം ജില്ലയിൽ സംഘടിപ്പിക്കുന്ന സമര ജാഥക്ക് എരമംഗലത്ത് ഉജ്ജ്വല തുടക്കം.സമര ജാഥയുടെ മുന്നോടിയായി
നടത്തിയ പ്രകടനം പാർട്ടിയുടെ ശക്തിയും ജാഥയെ പൊതുസമൂഹം ഏറ്റെടുത്തുവെന്ന് വിളിച്ചോതുന്നതായിരുന്നു. ഡിസംബർ രണ്ടിന് നടക്കുന്ന മലപ്പുറം ജിഎസ്ടി ഓഫീസ് ഉപരോധിച്ചാണ് പ്രവർത്തകർ അറസ്റ്റ് വരിക്കുക.ജനാധിപത്യത്തിന്റെയും ജ്വാലകൾ കെട്ടു പോകാതിരിക്കാൻ മാറ്റം അനിവാര്യമാണെന്ന് സന്ദേശം നൽകിക്കൊണ്ടുള്ള പ്രകടനം എരമംഗലം ദേശം നിറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് നായകനായ ജാഥയിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷാജിറ മനാഫ് ഉപ നായികയും, അഡ്വ. പി പി ബാലകൃഷ്ണൻ ഡയറക്ടറുമാണ്. സംസ്ഥാന കൗൺസിൽ അംഗം ഇരുമ്പൻ സെയ്തലവി, ജില്ല അസി. സെക്രട്ടറി പി ടി ഷറഫുദ്ദീൻ, ജില്ല എക്സിക്യൂട്ടീവ് അംഗംങ്ങളായ അഡ്വ. കെ കെ സമദ്, അഡ്വ. ഷെഫീർ കിഴിശ്ശേരി, ജില്ല കൗൺസിൽ അംഗം ജി സുരേഷ് കുമാർ, എഐഎസ്എഫ് ജില്ല സെക്രട്ടറി എം കെ അർഷദ് എന്നിവർ അംഗങ്ങളാണ്.എരമംഗലം സെന്ററിൽനിന്ന് ജില്ലാ ജാഥ സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി രാജൻ അധ്യക്ഷത വഹിച്ചു.സി പിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി എസ് സുനിൽകുമാർ, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, പൊന്നാനി മണ്ഡലം സെക്രട്ടറി കെ കെ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി ഹനീഫ, സി എച്ച് നൗഷാദ്, എം കെ മുഹമ്മദ് സലീം,
എ കെ ജബ്ബാർ, എം വിജയൻ, സമീറ ഇളയേടത്ത്,മണ്ഡലം എക്സിക്യൂട്ടീവ് അംഗം ടി കെ ഫസലുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.







