• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ckmnews by ckmnews
November 22, 2026
in UPDATES
A A
വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ തലശ്ശേരി സ്വദേശിനിയായ സ്മിത എന്ന വീട്ടമ്മക്കാണ് യാത്രക്കിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്.തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചങ്ങരംകുളത്ത് എത്തുന്നതിന് മുമ്പാണ് വേദന കൂടിയത്.സ്മിതയുടെ ബന്ധുക്കൾ വിവരം ബസ് കണ്ടക്ടറെ അറിയിച്ചു.

കണ്ടക്ടർ വിവരം ഡ്രൈവറെ അറിയിച്ചതോടെ ഡ്രൈവർ അതിവേഗം ബസ് ചങ്ങരംകുളത്തെ സൺറൈസ് ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് വരുന്നത് കണ്ട് ഹോസ്പിറ്റൽ ജീവനക്കാരും പുറത്തേക്ക് പാഞ്ഞെത്തി.വീട്ടമ്മയെ ഉടനെ പുറത്തിറക്കി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.നേരത്തെ കിഡ്നിയിൽ കല്ല് ഉണ്ടായിരുന്ന സ്മിതക്ക് ഇതുമായി ബന്ധപ്പെട്ടാണ് അസഹ്യമായ വേദന അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.സ്മിതക്ക് ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ മറ്റ് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

Related Posts

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം
UPDATES

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

November 22, 2026
2
എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി
UPDATES

എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

November 22, 2026
3
മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം
UPDATES

മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

November 22, 2026
4
ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 28 കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് വർക്കല പോക്സോ കോടതി
UPDATES

ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 28 കാരന് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ച് വർക്കല പോക്സോ കോടതി

November 22, 2026
2
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
UPDATES

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

November 21, 2026
40
ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ലഹരി വിമുക്ത സമൂഹ സൃഷ്‌ടിക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 21, 2026
27
Next Post
മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

Recent News

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

November 22, 2026
2
എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

November 22, 2026
3
മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

November 22, 2026
4
വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

November 22, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025