വെളിയങ്കോട്:വെളിയങ്കോട്: ലഹരിവിമുക്ത സമൂഹസൃഷ്ടിക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) 2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി വെളിയങ്കോട് ഹോസ്പിറ്റലിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണവും സംഘടിപ്പിച്ചു.പി.സിഡബ്ല്യു എഫ് പഞ്ചായത്ത് കമ്മിറ്റി , ഹെൽത്ത് ആൻ്റ് ഡെവലപ്പ്മെൻ്റ് കൗൺസിൽ ,വെളിയങ്കോട് ഹോസ്പിറ്റൽ,സേവാട്രസ്റ്റ് ,മസ്കറ്റ് വെൽഫയർ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പിൽ നേരത്തെ രജിസ്റ്റർ ചെയ്ത ഇരുന്നൂറിലധികം രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ പരിശോധന, സൗജന്യ മരുന്ന് വിതരണം, രക്തപരിശോധന തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി .
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ മെഡിക്കൽക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.സേവാ ട്രസ്റ്റ് ചെയർമാൻ കെ.പി മൊയ്തുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊഫസർ വി.കെ.ബേബി അധ്യക്ഷതവഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെൽത്ത് ആൻ്റ് ഡെവലപ്പ്മെൻ്റ് കൗൺസിൽ കൺവീനർ അബ്ദുൽ റസാഖ് ആമുഖ പ്രഭാഷണം നടത്തി. റിട്ടയർഡ് സൂപ്രണ്ട് ഓഫ് പോലീസ് വി.കെ. അക്ബർ ലഹരിവിരുദ്ധ സന്ദേശം നൽകി സംസാരിച്ചു .
വാർഡ് മെമ്പർ റസീന ഉമ്മർ, അബദുസ്സമദ് മാനാത്ത് പറമ്പിൽ ,ഡോ. റാഷിദ് ഹുസൈൻ, പി. കോയക്കുട്ടി മാസ്റ്റർ,, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പി.സി ഡബ്ല്യൂ.എഫ് വനിതാ വിംഗ് പ്രസിഡൻ്റ് സുഹറ ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി .
സംഘാടകസമിതി ഭാരവാഹികളൊയ കെ.എച്ച് റഷീദ് ,ടി മുനീറ,ഹനീഫ മാളിയേക്കൽ ,വി.കെ നാസർ മാസ്റ്റർ,മുഹമ്മദലി മാസ്റ്റർ എന്നിവർ ക്യാമ്പിനും അനുബന്ധ പരിപാടികൾക്കും നേതൃത്വം നൽകി .







