എടപ്പാള്‍:കനിവ് ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ വാർഷിക കായികമേള വട്ടംകുളം മിനി സ്റ്റേഡിയത്തിൽ വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ സ്വാഗതം ആശംസിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ കായികമേള ഉദ്ഘാടനം ചെയ്തു.തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് പ്രവിജ മെമ്പർ, ഗീത മെമ്പർ, ചന്ദ്രബോസ് മെമ്പർ, പി.ടി.എ. പ്രസിഡന്റ്, സ്പോർട്സ് മാസ്റ്റർ മുഹമ്മദ് അസീസ്, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.മാർച്ച്പാസ്റ്റിനാവശ്യമായ ജേഴ്സികൾ ഐഡിയൽ സ്കൂൾ, കാടഞ്ചേരി സ്പോൺസർ ചെയ്തു.മത്സരവിജയികൾക്കുള്ള മെഡലുകൾ റോട്ടറി ക്ലബ് സ്പോൺസർ ചെയ്തു.സമാപനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ് വിജയികളായ കുട്ടികൾക്ക് മെഡലുകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ഗിരിജ കെ. നന്ദി രേഖപ്പെടുത്തി.കുട്ടികളുടെ കായികമികവും പങ്കാളിത്തവും ആഘോഷമാക്കിയ കായികമേള ആവേശകരമായ അനുഭവമായി മാറി.







