ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 161 മത് ശിലാസ്ഥാപന പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിച്ചു.പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥനക്ക് വന്ദ്യ ജെക്കബ് ചാലിശേരി കോർ – എപ്പിസ്കോപ്പ മുഖ്യകാർമ്മികനായി. തുടർന്ന്
അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ഉണ്ടായി ആശിർവാദം , ശ്ലൈഹീക വാഴവ് എന്നിവ ഉണ്ടായി.ഗജവീരമാരുടെ അകമ്പടിയോടെ വാദ്യകലാരംഗത്തെ പ്രമുഖർ പങ്കെടുത്ത വാദ്യഘോഷങ്ങളോടെ രാത്രി പെരുന്നാൾ ആരംഭിച്ചു.മലപ്പുറം, പാലക്കാട് ,തൃശൂർ ജില്ലകളിൽ നിന്നായി ഗ്രാമത്തിലെ വലിയ പെരുന്നാൾ ആഘോഷം കാണുവാൻ അങ്ങാടിയിലേക്ക് ജനസാഗരം ഒഴുകിയെത്തി പെരുന്നാൾ ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ച പള്ളിയിലെത്തി സമാപിച്ചു.ശനിയാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനക്ക് ഫാ. ഗ്രിഗറി കൊള്ളന്നൂർ മുഖ്യകാർമ്മികനായി പെരുന്നാൾ സന്ദേശവും നൽകി.മധ്യസ്ഥ പ്രാർത്ഥനയും നടത്തി.ഫാ.ജെക്കബ് ചാലിശ്ശേരി കോർ-എപ്പിസ്കോപ്പ , ഫാ. ബിജു മുങ്ങാംകുന്നേൽ ഫാ. ജോൺകുളങ്ങാട്ടിൽ , ഫാ തോമസ് ചീരൻ , വികാരി ഫാ അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ എന്നിവർ സഹകാർമ്മികരായ.വിവിധ കമ്മിറ്റികളുടെ ആഘോഷങ്ങൾ ദേശങ്ങളിൽ പെരുന്നാൾ വിളംബരം നടത്തി.വൈകീട്ട്അഞ്ചിന്പള്ളിയിലെത്തി ബാൻ്റ സെൻ്റ് ,ശിങ്കാരിമേളം ,ചെണ്ടവാദ്യം ,പഞ്ചവാദ്യം , തബോർ , മുത്തുകൂട എന്നിവയും
തലയെടുപ്പുള്ള നെറ്റിപ്പട്ടവും , കോലവും ഏന്തി അണിനിരന്ന ഗജവീരന്മാർ
പെരുന്നാൾ പ്രേമികൾക്ക് അഴകായി.പെരുന്നാൾ പ്രദക്ഷിണത്തിൽ പൊൻ – വെള്ളി കുരിശുകളുടെ അകമ്പടിയായി നിരവധി വിശ്വാസികളും പങ്കെടുത്തു.പള്ളിയിലെത്തിയപ്പോൾ ധൂപ പ്രാർഥന ,ആശീർവാദത്തിനു ശേഷം ജാതി- മത ഭേദ്യമെനെ ആയിരങ്ങൾ പങ്കെടുത്ത പൊതു സദ്യയോടെ പെരുന്നാൾ സമാപിച്ചു.ആഘോഷങ്ങൾക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി







