വെളിയങ്കോട്:ചുരുങ്ങിയ കാലയളവിനുള്ളിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയ ‘റെഡ്സ് ജിസിസി’യുടെ കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിനോടനുബന്ധിച്ച് മൊബൈൽ ഫ്രീസറിന്റെയും വിവിധ മെഡിക്കൽ ഉപകരണങ്ങളുടെയും വിതരണ ഉദ്ഘാടനവും നടന്നു. കൂടാതെ, റൈഹാൻ ഐ ഹോസ്പിറ്റൽ ആൻഡ് ലാസിക് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.ചടങ്ങിൽ പ്രശസ്ത ഗായകൻ സലീം കോടത്തൂർ മുഖ്യാതിഥിയായിരുന്നു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പെരുമ്പടപ്പ്, ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.







