കടവല്ലൂർ:അമ്പലപ്പടി ബസ് സ്റ്റോപ്പിന് സമീപം വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.ചാലിശ്ശേരി സ്വദേശി പരേതനായ കരിമ്പനക്കൽ വീട്ടില്‍ വിജയന്റെ മകൻ വിജീഷ് ആണ് മരിച്ചത്.സെപ്റ്റംബര്‍ 5ന് ശനിയാഴ്ച രാത്രി 7 മണിയോടെയാണ് നടന്ന് പോകുകയായിരുന്ന വിജീഷിനെ കാർ ഇടിച്ച ത്.അപകടത്തില്‍ പരിക്കേറ്റ വിജീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ദയ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മാറ്റുകയായിരുന്നു.തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ വിജീഷ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തു








