കാലടി: ഈ മാസം 16, 17, 18, 19 തീയതികളിൽ കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ്, എടപ്പാൾ എ.ഇ.ഒ ആശ ജോസിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി കുഞ്ഞാപ്പ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂനുസ് പാറപ്പുറം, സി. വി. സന്ധ്യ, സലീം നരിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി, പ്രിൻസിപ്പൽ എം. ഷൈനി, ഹെഡ്മാസ്റ്റർ എ. പ്രമോദ്, എസ്.എം.സി ചെയർമാൻ കെ. കെ. ജിഷാദ്, എസ്.ഡബ്ല്യു.സി ചെയർമാൻ എം. വി. കുഞ്ഞാപ്പു, രഞ്ജിത്ത് അടാട്ട്, പ്രേമൻ പി., പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ ജലീൽ, അശ്വതി എസ്., സുജ എസ്., ബീനാമോൾ എൻ. എസ്., അബ്ദുൽ ഹമീദ് കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







