എടപ്പാൾ: എൻ. നന്ദകുമാർ സ്മാരക ട്രസ്റ്റും ആരോഗ്യ നികേതനം ഹോസ്പിറ്റലും സംയുക്തമായി തറക്കലിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ദീപക് ചുള്ളിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് എൻ. വിജയാനന്ദ് അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. സിന്ധു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. തറക്കൽ വാർഡ് മെമ്പർ ഷിജില ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ഇ. പി. രാജീവ്, സി. രവീന്ദ്രൻ, എസ്. സുധീർ, ഇ. പി. വേലായുധൻ, വി. വി. കുഞ്ഞുമൊയ്തീൻ, ബാവ കണ്ണയിൽ, കബീർ, വേലായുധൻകുട്ടി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.സതീശൻ കുട്ടത്ത്, മോഹനൻ, വിശ്വനാഥൻ, തുയ്യം ഉണ്ണി, അയിലക്കാട് സുബ്രഹ്മണ്യൻ, സിന്ദൂരം എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.








