എടപ്പാൾ: മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് കുഞ്ഞിപ്പ മാണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീഷ്,
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. സിന്ധു, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബഷിറ സിറാജ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി.
കൂടാതെ ഇ. രാമകൃഷ്ണൻ, ടി. പി. ഹൈദരാലി, രവി തേലത്ത്, പ്രഭാകരൻ നടുവട്ടം, സിദ്ദിഖ് മൗലവി അയിലക്കാട്, ശബരി വേലപ്പൻ, ദേവദാസൻ, ഹമീദ് നടുവട്ടം, പി. പി. സുജീഷ്, കണ്ണൻ പന്താവൂർ, ഷംസു നാലകത്ത്, സലാം പോത്തനൂർ എന്നിവരും വിവിധ പ്രസ് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് കെ. വി. നദീർ, റാഷിദ് ചങ്ങരംകുളം, അഷ്കർ കുറ്റിപ്പുറം, പി. പ്രശാന്ത് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.








