• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

ckmnews by ckmnews
November 2, 2026
in Crime, Kerala
A A
അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുട്ടം (ഇടുക്കി): പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. സംഭവം മറച്ചുവെച്ചതിന്, കൊല്ലപ്പെട്ടയാളുടെ പിതാവിനെയും കോടതി ശിക്ഷിച്ചു.

ഉടുമ്പൻചോല കൂട്ടലാർ ചൂരക്കാട്ടിൽ വീട്ടിൽ ബിജു(48)വിനെ കൊന്നകേസിലാണ് ഇടുക്കി ജില്ലാ മൂന്നാം അഡീഷണൽ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിച്ചത്. ബിജുവിന്റെ മകൻ ബിബിനെ(28)യും മുത്തച്ഛൻ ഗോപാലനെ(80)യുമാണ് ശിക്ഷിച്ചത്. ഗോപാലന് 25,000 രൂപ പിഴയും വിധിച്ചു.
ഇവരുടെ വീട്ടിൽ 2019 ജൂലായ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജുവും ബിബിനും മദ്യപരായിരുന്നു. വീട്ടിൽ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിനുശേഷം ബിജു കട്ടിലിൽ കിടക്കുമ്പോൾ മരക്കഷണമുപയോഗിച്ച് തലയ്ക്കും നെറ്റിക്കും അടിച്ചു. അടിയേറ്റ് തലയോട്ടി തകർന്നു. സംഭവം മറച്ചുവെച്ച ഗോപാലൻ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ വിവരം പുറത്തുപറയാനോ ശ്രമിച്ചില്ല.

അച്ഛനെ അടിച്ചിട്ടിട്ടുണ്ടെന്ന് ബിബിൻ ഒരു ബന്ധുവിനോട് പറഞ്ഞതിനെത്തുടർന്നാണ്, അവരെത്തി ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. മധുര രാജാജി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവേയാണ് മരിച്ചത്. ബിജു വീണുപരിക്കേറ്റതാണെന്നാണ് ഗോപാലൻ പോലീസിനോടുംമറ്റും പറഞ്ഞത്. മാത്രമല്ല, തെളിവുകൾ നഷ്ടമാക്കാനും ഗോപാലൻ ശ്രമിച്ചു.

ഉടുമ്പൻചോല എസ്.എച്ച്.ഒ. എ. ഷൈൻകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി. സിവിൽ പോലീസ് ഓഫീസർ എ. അനീറ്റ് ആയിരുന്നു പ്രോസിക്യൂഷൻ സഹായി.

Related Posts

രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം
Kerala

രാവിലെ കാറിന് മുന്നിൽ ചാടി, ആശുപത്രിയിൽനിന്നിറങ്ങിയശേഷം ആംബുലൻസിന് മുന്നിലേക്ക്; യുവാവിന് ദാരുണാന്ത്യം

November 2, 2026
66
‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍
Kerala

‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍’; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍

November 2, 2026
22
അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, സുഹൃത്തുക്കൾ ചതിച്ചതെന്ന് പ്രതികരണം
Crime

അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, സുഹൃത്തുക്കൾ ചതിച്ചതെന്ന് പ്രതികരണം

November 2, 2026
19
സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം
Kerala

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

October 31, 2026
65
കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?
Entertainment

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
85
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ
Kerala

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

October 31, 2026
59
Next Post
എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

Recent News

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

November 2, 2026
1
മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

മാധ്യമപ്രവർത്തകൻ സുരേഷ് നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോചനയോഗം സംഘടിപ്പിച്ചു

November 2, 2026
4
എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

എ കെ ടി എ ആലംകോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

November 2, 2026
17
അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസിൽ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാൽലക്ഷം പിഴയും

November 2, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025