തൃത്താല: മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ തൃത്താല കൂടല്ലൂർ സ്വദേശി ഷമീർ ടി.വി. സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് ഏറ്റുവാങ്ങി. പോലീസ് സേനയിലെ മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്.നാടിന് അഭിമാനമായി മാറിയ ഷമീറിന് പ്രദേശവാസികളും സുഹൃത്തുക്കളും വിവിധ സംഘടനകളും അഭിനന്ദനങ്ങൾ അറിയിച്ചു.








