എടപ്പാൾ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് MCC ക്ലബ് പോട്ടൂരും ബ്ലഡ് ഡോണേഴ്സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പോട്ടൂർ സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
അമലയുടെ മൊബൈൽ രക്തശേഖരണ വാഹനത്തിൽ വച്ച് നടന്ന ക്യാമ്പിൽ 55 പേർ രജിസ്റ്റർ ചെയ്യുകയും ഇതിൽ 35 പേർ രക്തദാനം നടത്തുകയും ചെയ്തു. രക്തം നൽകിയവരിൽ 24 പേർ കന്നി ദാതാക്കളും ഒരാൾ വനിതയുമാണ്. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ച MCC ക്ലബ് പോട്ടൂരിനുള്ള BDK താലൂക്ക് കമ്മിറ്റിയുടെ മൊമെന്റോ സംഘാടകർക്ക് കൈമാറി.








