കൂറ്റനാട് :കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ഒടുവിൽ ആശുപത്രിയിൽ മരണത്തിന്െ കീഴടങ്ങി. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് ദാരുണമായി മരിച്ചത്.കൂറ്റനാട്–തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അപകടം.ന്യൂബസാറിലെ ഡോക്ടറെ കാണാൻ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.രുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അബൂബക്കറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ചോരയൊഴുകി പത്ത് മിനിറ്റിലധികം സമയം അദ്ദേഹം റോഡരികിൽ നിസ്സഹായനായി കിടന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് ലഭ്യമാകാതിരുന്നതോടെ, ഒടുവിൽ ഇടിച്ച കാറിൽ തന്നെ നാട്ടുകാർ ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല.യഥാസമയം വിദഗ്ദ്ധ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാമായിരുന്നു എന്ന വേദനയിലാണ് നാട്ടുകാർ.ദീർഘകാലം പ്രവാസിയായിരുന്ന അബൂബക്കർ കൂനംമൂച്ചിയിലെ ഹോട്ടൽ തൊഴിലാളിയായിരുന്നു. നാട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ ദാരുണാന്ത്യം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.







