വെളിയങ്കോട്:-ഗ്രാമപഞ്ചായത്തിന് കീഴിലെ വിവിധ സർക്കാർ സ്കൂളുകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഫർണിച്ചറുകളുടെ വിതരണ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബബിത നൗഫൽ നിർവഹിച്ചു.പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ തുടർന്നും മികച്ച രീതിയിലുള്ള ഇടപെടലുകൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ബബിത നൗഫൽ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഫൽ പൂക്കൈത അധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ കെ കെ ബീരാൻകുട്ടി,ഫൗസിയ വടക്കേപ്പുറത്ത്,റഹ്മത്ത്, സുമിത രതീഷ് പ്രധാന അധ്യാപകർ ആയ സരിത സി വർഗീസ് സവിതാമണി അനീഷ് വി, ഷാനിബ തുടങ്ങിയവർ സംബന്ധിച്ചു .







