ചങ്ങരംകുളം:യുവാവിനെ മര്‍ദ്ധിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കഴിഞ്ഞ ദിവസമാണ് ചങ്ങരംകുളം സ്വദേശിയായ യുവാവിനെ ചങ്ങരംകുളം തൃശ്ശൂര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിലെ താമസ സ്ഥലത്ത് എത്തി അക്രമിച്ച് പരിക്കേല്‍പിച്ച് കാറും വില കൂടിയ മൊബൈല്‍ ഫോണുകളും കവര്‍ന്ന് സംഘം രക്ഷപ്പെട്ടത്.സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് നിഗമനം.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കുംവ്യാപിപ്പിച്ചിട്ടുണ്ട്.കഴിന്ന ദിവസം ചങ്ങരംകുളം മേഖലയില്‍ വീടുകളിലേക്ക് തോട്ടയെറിഞ്ഞ സംഭവത്തിലെ പ്രതികളുമായി സംഘത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്







