ചങ്ങരംകുളം:കാളച്ചാൽ കൊടക്കാട്ടുകുന്ന് ബദറുൽ ഹുദാ പള്ളിക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികവും പ്രാർത്ഥനാ സദസ്സും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.കൊടക്കാട്ടുകുന്നിലെ വിവിധ വീടുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വലിയ ജനപങ്കാളിത്തം ശ്രദ്ധേയമായി.പള്ളിക്കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹമീദ് സാഹിബ് പിവി അധ്യക്ഷത വഹിച്ചു.ബദറുൽ ഹുദാ മദ്രസ സെക്രട്ടറി ഷൗക്കത്തലി കെ.വി. സ്വാഗതം പറഞ്ഞു.ഹാഫിസ് ഫസലുറഹ്മാൻ സഅദി, ലക്ഷദ്വീപ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്വലാത്തിനും പ്രാർത്ഥനാ സദസ്സിനും ഉസ്താദ് സ്വാലിഹ് അഹ്സനി കക്കടിപ്പുറം നേതൃത്വം നൽകി.ആത്മീയ പ്രഭാഷണവും പ്രാർത്ഥനകളും വിശ്വാസികൾക്ക് ആത്മീയ ഉണർവേകി.അബ്ദുൽ ഖാദിർ പൂക്കരത്തറ ഷാമിൽ മുസ്ലിയാർ സുലൈമാൻ ബാഖവി ലക്ഷദ്വീപ് എന്നിവര്‍
പരിപാടിയുടെ ഭാഗമായി.കൊടക്കാട്ടുകുന്നിലെ എല്ലാ വീടുകളിലും പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.ജുനൈദ് പിവി നന്ദി പറഞ്ഞു.








