ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളായ ഇഹാൻ – റിഹാൻ എന്നിവരാണ് മരിച്ചത്.രാസപദാർത്ഥം ഉള്ളിൽ ചെന്നാണ് കുട്ടികളുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരുകുഞ്ഞ് അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പിതാവ് അഫ്സൽ ആണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചത്.ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു








