ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്.തമിഴ്നാട് സ്വദേശി പാര്‍ത്ഥസാരതി(41) ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച കാലത്ത് എട്ടര മണിയോടെയാണ് അപകടം.റോഡിലൂടെ നടന്ന് പോയിരുന്ന പാര്‍ത്ഥസാരതിയെ കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച് വീണ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.










