കരിപ്പൂരിലൂടെ സ്വർണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ. നാടകീയ നീക്കങ്ങളിലൂടെ കരിപ്പൂർ പൊലീസാണ് സാഹസികമായി നാലു പേരെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. 823 ഗ്രാം സ്വർണം ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഇടുക്കി സ്വദേശിനി അഭിരാമി എന്ന യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബഹ്റൈനിൽ നിന്നാണ് അഭിരാമി എത്തിയത്. അഭിരാമി കൊണ്ട് പോകാൻ എത്തിയ മൂവാറ്റുപുഴ സ്വദേശി പിടിയിലായി. മറ്റു രണ്ട് പേർ കവർച്ചാ സംഘത്തിലെ അംഗങ്ങളാണ്.








