തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. നാളെ മലപ്പുറം ,കോഴിക്കോട്, വയനാട് ,കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആലപ്പുഴ ,കോട്ടയം ,എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ മുറാസു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി. ഈ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ മുപ്പത് മുതല്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപമുള്ള പടിഞ്ഞാറന്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലുമായി സ്ഥിതി ചെയ്യുന്ന മുറാസു അതിതീവ്ര ചുഴലിക്കാറ്റായി 115 കിലോമീറ്ററോളം വേഗതയിലാണ് കരതൊടുക.







