ചങ്ങരംകുളം:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പന്താവൂർ ഇർശാദിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി. തിരൂർ ഡി വൈ എസ് പി എ എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ സി വി ശ്രീലേഷ്, പി പി യൂസുഫലി, പി വിജയൻ , അടാട്ടു വാസുദേവൻ , ഇ വി സുലൈമാൻ മുസ്‌ലിയാർ,വാരിയത്ത് മുഹമ്മദലി , ഹസ്സൻ നെല്ലിശ്ശേരി, . കെ എം ശരീഫ് ബുഖാരി, പി പി നൗഫൽ സഅദി പ്രസംഗിച്ചു.അബ്ദുറഷീദ് അൽ ഖാസിമി , ടി സി അബ്ദുറഹ്മാൻ , വി കെ അലവി ഹാജി, മൊയ്തീൻ ഹാജി ശുകപുരം, കെ പി എം ബഷീർ സഖാഫി, അലി സുഹ്‌രി , ഹാശിർ സഖാഫി കരേക്കാട് നേതൃത്വം നൽകി.ക്യാമ്പയിൻ ഭാഗമായി പ്രാദേശിക ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള അവയർനസ് കണക്ട് , കുടുംബ ജാഗ്രതക്കുതകുന്ന ഫാമിലി ഷീൽഡ് ,റിയാലിറ്റി ചെക്ക് ,ലഹരി വിരുദ്ധ പ്രതിജ്ഞ,വാൾ മാഗസിൻ തുടങ്ങിയ പദ്ധതികൾ നടപ്പിൽ വരുത്തും







