എടപ്പാൾ:നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിജയ യു.പി. സ്കൂളിൽ സംഘടിപ്പിച്ച വിളംബര ജാഥ ആവേശകരമായി.വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചപ്പോൾ നാടിന്റെ മഹത്തായ കൂട്ടായ്മയുടെ നേർസാക്ഷ്യമായി പരിപാടി.വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ വർണാഭമായി നടന്ന ഘോഷയാത്ര വലിയ പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് എം.എൽ.എ. പടി വരെ സഞ്ചരിച്ച് തിരികെ വിദ്യാലയത്തിൽ സമാപിച്ചു.നൂറുവർഷത്തെ ചരിത്രവും പാരമ്പര്യവും ഓർമകളും പുതുക്കിയ വിളംബര ജാഥയിൽ 500-ലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.സ്വാഗതസംഘം ചെയർമാൻ ഷീന, കൺവീനർ ദിലീപ് കുമാർ,വാർഡ് മെമ്പർമാരായ പ്രേമൻ കുട്ടത്ത്,ശ്രീജ എ.കെ.ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ ഇ.പി. വേലായുധൻ, കെ. പ്രഭാകരൻ, രാജീവ് കല്ലുംമുക്ക്,ഐനിക്കൽ വിശ്വൻ, സുഭാഷ് കുട്ടത്ത്,വിനോദ് കുമാർ വി.വി., ആനന്ദ് കെ., ജുബിൻ കെപി. എന്നിവരും ഹെഡ്മാസ്റ്റർ ദിനേശും പരിപാടിക്ക് നേതൃത്വം നൽകി.നൂറുവർഷത്തെ പാരമ്പര്യവും നാട്ടിന്റെ ഒരുമയും വിളിച്ചോതിയ വിളംബര ജാഥ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കമായി.






