എടപ്പാൾ:സംസ്ഥാന സ്കൂൾ കായികമേളയിലും ഓൾ ഇന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മികച്ച നേട്ടം കൈവരിച്ച് നാടിന് അഭിമാനമായ കായിക താരങ്ങളെ മുസ്ലിം യൂത്ത് ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം,വെള്ളി,വെങ്കലം മെഡലുകൾ നേടിയ എടപ്പാൾ കോട്ടമുക്ക് സ്വദേശി മുഹമ്മദ് ഇസാൻ കെ.വി, ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ സ്പോർട്ടിങ് കേരള എഫ്.സിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച അഭയ് എന്നിവരെയാണ് ആദരിച്ചത്.പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ താരങ്ങൾക്ക് ഉപഹാരങ്ങൾ കൈമാറി.ചടങ്ങിൽ റംഷാദ് കെ.വി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ മുഖ്യാതിഥിയായി.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക്, കെ.ടി. ബാവ ഹാജി, യൂത്ത് ലീഗ് തവനൂർ മണ്ഡലം പ്രസിഡന്റ് പത്തിൽ സിറാജ്, വി.കെ.എ. മജീദ്,കോൺഗ്രസ് നേതാവ് സി.എം. രാമാണുണ്ണി,അഫ്സൽ ടി അസീസ് മൗലവി അയിലക്കാട്,അക്ബർ എടപ്പാൾ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജുബൈരിയ കല്ലിങ്ങൽ, മിനി ടി.വി, കെവി ബാവ,എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.






