പൊന്നാനി:വോട്ട് കൊള്ളക്കാരൻ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ടൗണിൽ ജന്തർമന്തർ നിർമിച്ചു. രാജ്യത്ത് എല്ലാവരും ഉറ്റ് നോക്കിയ സമരമായിരുന്നു ഡൽഹിയിലെ ജന്തർമന്തറിൽ സംഭവിച്ചത്.സമാനമായ രീതിയിൽ പ്രാദേശിക തലങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തി വരുന്ന ജന്തർമന്തറാണ് ഇന്നലെ വൈകീട്ട് നടന്നത്. പ്രസ്തുത പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാ പിഷാരടി ഉദ്ഘാടനം നിർവഹിക്കുകയും, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പ്രമുഖ റാപ്പർ ഇർഷാദ് എ.ജെ വിഷയത്തിൽ ഊന്നിയ ഗാനം ആലപിച്ചു. നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിക്ക് മണ്ഡലം കമ്മിറ്റി അംഗം നജ പർവീൻ സ്വാഗതം പറയുകയും മിസ്ഹബ് സമാപനം നിർവഹിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിബിലി മസ്ഹർ, കമ്മിറ്റി അംഗങ്ങളായ സാജിദ്,ഫറഹ്,മുസ്നിദ്, അജ്മൽ, അഫ്ലഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.







