മാറഞ്ചേരി:മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും, ബാലവേദി രൂപീകരണവും സംഘടിപ്പിച്ചു.കവയിത്രി രമ്യ ബാബു ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയായി.പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ അദ്ധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് പൂച്ചാമം സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് എ. ടി. അലി, സെക്രട്ടറി സലാം മലയംകുളത്തേൽ,എംടി.നജീബ്,വനിതാവേദി സെക്രട്ടറി റഷീദ,തുടങ്ങിയവർ സംബന്ധിച്ചു.എക്സിക്യൂട്ടീവ് അംഗം കവി രുദ്രൻ വാരിയത്ത്,ലൈബ്രറിയൻ സബിത തുടങ്ങിയവർ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി.ബാലവേദി ഭാരവാഹികളായി വൈഷ്ണവി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കെൻസ് സുബൈർ, സെക്രട്ടറി നിവേദ്, ജോയിന്റ് സെക്രട്ടറി പ്രാർത്ഥന എന്നിവരെയും,രക്ഷാധികാരികളായി എൻ. കെ. അബ്ദുൽ നാസർ, മുഹമ്മദുണ്ണി മാനേരി എന്നിവരെ തിരഞ്ഞെടുത്തു.







