• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

ckmnews by ckmnews
June 8, 2026
in National
A A
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് ഡൽഹിയിൽ ചേർന്ന ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി വിലകയറ്റം, തൊഴിലില്ലായ്മ , കർഷക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

25 പാർട്ടികളാണ് ഇന്നത്തെ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുത്തത്. മമതാ ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിനെത്തി. രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യം യോഗം ചേരും. ഓഗസ്റ്റ് എട്ടിന് ഹൈദരബാദിൽ അടുത്ത യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിൻ്റെ പൊതുനിലപാട് എല്ലാവരും ഉയർത്തി പിടിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി സന്തോഷ്കുമാർ എം പി പ്രതികരിച്ചു.

സഖ്യത്തിന്റെ പുനരേകീകരണമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിയില്‍ സിപിഐഎമ്മിനെതിരെ രാഹുൽഗാന്ധി അടക്കമുള്ളവർ നടത്തിയ പരാമർശങ്ങളിൽ ഇന്നത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് അറിയിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയിൽ വിമതനീക്കം ശക്തമായിരിക്കെ മമത ബാനർജി യോഗത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് സഖ്യം മാറിയതിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

Related Posts

റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ
National

റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ

October 24, 2026
1
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

October 23, 2026
38
അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.
National

അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

October 23, 2026
45
രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ
National

രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ

October 22, 2026
3
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി
National

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

October 21, 2026
54
എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ
Kerala

എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

October 21, 2026
112
Next Post
കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

Recent News

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
317
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
25
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
11
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025