ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം ചങ്ങരം കുളത്ത് നടന്നു.സക്കീർ പള്ളിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ചെയർമാൻ
പി പിഎം അഷറഫ് അധ്യക്ഷത വഹിച്ചു.പ്രവാചക കാലഘട്ടത്തിലെ വനിതകൾ എന്ന വിഷയത്തിൽ മഷ്ഹൂദ് ഫാറൂഖി പ്രഭാഷണം നടത്തി.പി ഐ റാഫിദ,അഡ്വക്കറ്റ് പി പി റസിയ ,എൻ എം അബ്ബാസ് എന്നിവർ പ്രസംഗിച്ചു







