പെരുമ്പടപ്പ് :ക്ഷീരവികസന വകുപ്പ് മലപ്പുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്,പെരുമ്പടപ്പ് ക്ഷീരോൽപാദക സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026–27 വർഷത്തെ പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീരകർഷക സംഗമം പെരുമ്പടപ്പ് റോയൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദ് അലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ക്ഷീരസംഘം പ്രസിഡന്റ് മുഹമ്മദ് ടി. സ്വാഗതം പറഞ്ഞു.
ക്ഷീരകർഷകർക്ക് ശാസ്ത്രീയ പശുപരിപാലന രീതികളും ലാഭകരമായ പാലുൽപ്പാദന മാർഗങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ഷീരവികസന സെമിനാർ, ഡയറി ക്ലിനിക്, ഡയറി ക്വിസ്, പൊതുസമ്മേളനം, ക്ഷീരോൽപന്ന നിർമാണ പ്രദർശന എക്സ്പോ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.സെമിനാറിൽ ലാഭകരമായ പാലുൽപ്പാദനം എന്ന വിഷയത്തിൽ താനൂർ ക്ഷീരവികസന ഓഫീസർ മുഹമ്മദ് നാസിമും പശുക്കളിലെ പ്രത്യുത്പാദനത്തെക്കുറിച്ച് പൊന്നാനി വെറ്ററിനറി സർജൻ ഡോ. അംഗിരസ് എസും ക്ലാസുകൾ നയിച്ചു. ഡയറി ക്വിസിന് ഡയറി ഫാം ഇൻസ്ട്രക്ടർ അനീഷ കെ.എസ്. നേതൃത്വം നൽകി.ക്വാളിറ്റി കൺട്രോൾ ഓഫീസർ ശാലിനി സി. മോഡറേറ്ററായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ ക്ഷീരോൽപന്ന നിർമാണ പ്രദർശന എക്സ്പോ ഉദ്ഘാടനം ചെയ്തു.ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കോശി കെ. അലക്സ് പദ്ധതി വിശദീകരിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബിറ ശറഫുദ്ധീൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇസ്മായിൽ ഇകെ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത രാജൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഹസീബ് കോക്കൂർ മെമ്പർമാരായ അശ്വതി കെപി സജ്ന എം, ഫാത്തിമ, മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കദീജ മൂത്തേടത്ത്,എന്നിവരും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമുഹമ്മദ് പൊറാടൻ,വിആര് മുഹമ്മദ്,കെ ടി റസാക്ക് ,കോയ,ഷാജിത,
വിവിധ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി വിഭാഗം പ്രതിനിധികൾ,ജനപ്രതിനിധികൾ,ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.ക്ഷീരവികസന ഓഫീസർ അഞ്ജന എം നന്ദി പറഞ്ഞു.







