എടപ്പാള്‍:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KSTA യുടെ 36-മത് എടപ്പാൾ ബ്രാഞ്ച് സമ്മേളനം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് സിഹരിദാസൻ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ജി എം യുപി സ്കുളിൽ നടന്ന സമ്മേളനത്തിൽ സബ്ജില്ലാ ട്രഷറർ പിസി പ്രിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജീവനക്കാർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്കരണം വൈകിപ്പിക്കരുതെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ല എക്സി അംഗം പി.പി സുബീന,സബ്ജില്ലാ സെക്രട്ടറി കെ എം സുരേഷ് ബാബു ,സബ്ജില്ലാ എക്സി അംഗങ്ങളായ ആശാറഹ്മാൻ,അഭിനി സബ്ജില്ലാകമ്മിറ്റിയംഗം ആനന്ദ് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി
നായാസ് അലി. എം (പ്രസിഡണ്ട്)ശ്രീഷ്മ എ (സെക്രട്ടറി)
നൗഷാദ് എം എ ( ട്രഷറർ) ,എന്നിവരെ തിരഞ്ഞെടുത്തു






