എടപ്പാൾ:ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർ ഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്ത് ലക്ഷം പേർ ഒരേ സമയം ദൈവദശകം പാരായണം ചെയ്യുന്ന ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി.എടപ്പാൾ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ പ്രജിത്ത് തേറയിൽ, ഷജിൽ ഇരുഡുകാവിൽ, രഘുനാഥ് സി.പി, വിജയൻ പത്തായ പറമ്പിൽ, ചന്ദ്രൻ നടുവട്ടം, ബാലൻ നൂനി യിൽ, സുരേഷ് തുയ്യം,ജയന്തി തുടങ്ങിയവർ ദൈവദശകം ആലാപനത്തിന് നേതൃത്വം നൽകി







