വളാഞ്ചേരി: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വളാഞ്ചേരിയുടെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.വളാഞ്ചേരി കരിങ്കല്ലത്താണിയിലുള്ള സൊസൈറ്റിയുടെ ഓഫീസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.കെ. പി. മുഹമ്മദ് (ഇരിമ്പിളിയം) പ്രസിഡന്റായും സുധാകരൻ കരുമാരത്തൊടി സെക്രട്ടറിയായും സലിം സി. കെ. (ഇരിമ്പിളിയം)ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടുരാധാകൃഷ്ണൻ (വലിയകുന്ന്)നബീൽബാബു പാലാറ എന്നിവർ വൈസ് പ്രസിഡന്റുമാരായും പ്രേമരാജൻ മാഷ്, ലത്തീഫ് വോൾഗ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വളാഞ്ചേരി നടക്കാവിൽ ബ്ലഡ് സെന്ററിൽ വെച്ച് BDK യുമായി സഹകരിച്ച് ഒരു ഇൻഹൗസ് ക്യാമ്പ് നടത്തുവാനും തീരുമാനിച്ചു.വരും വർഷത്തിൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് സഹായവും സഹകരണവും തുടർന്നും ലഭ്യമാക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.സേവനവും കാരുണ്യവും കൈമുതലാക്കി കൂടുതൽ അർഹരായവരിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി പുതിയ പ്രവർത്തനവർഷത്തിലേക്ക് കടക്കുന്നത്.






