ചങ്ങരംകുളം:വലയില്‍ കുടുങ്ങിയ നിലയില്‍ ഭീമന്‍ അണലിയെ പിടികൂടി.പഴഞ്ഞി ചിറക്കല്‍ ഭാഗത്താണ് വലയില്‍ കുടുങ്ങി അഞ്ച് അടിയോളം നീളമുള്ള അണലിയെ കണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ രാജന്‍ പെരുമ്പിലാവ് എത്തി പാമ്പിനെ പിടികൂടി.ജനവാസമേഖലയില്‍ നിന്നാണ് ഉഗ്രവിശമുള്ള അണലിയെ പിടികൂടിയത്.അണലി വലയില്‍ കുടുങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.







