• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് രാജസ്ഥാനെതിരെ ,സഞ്ജുവിന്റെ പഴയ ടീമിനെതിരെ ഉള്ള എൻട്രി കാത്തു ആരാധകർ

ckmnews by ckmnews
March 30, 2026
in Sports
A A
ഐപിഎൽ; ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് രാജസ്ഥാനെതിരെ ,സഞ്ജുവിന്റെ പഴയ ടീമിനെതിരെ ഉള്ള എൻട്രി കാത്തു ആരാധകർ
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുവാഹാട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പത്തുവർഷത്തിലേറെയായി രാജസ്ഥാൻ റോയൽസിന്റെ മുഖമായി അറിയപ്പെട്ട മലയാളി താരം സഞ്ജു സാംസൺ, പുതിയ സീസണിലെ ആദ്യ മത്സരത്തിൽ അതേ ടീമിനെതിരേ ഇറങ്ങുന്നു.തിങ്കളാഴ്ച, ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജേഴ്സിയിൽ സഞ്ജു രാജസ്ഥാനെതിരേ ഇറങ്ങുമ്പോൾ, ഏറെക്കാലമായി ചെന്നൈയുടെ വിശ്വസ്തനായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ തന്റെ മുൻ ടീമിനെതിരേ ഇറങ്ങുന്നു. രാത്രി 7.30 മുതൽ ഗുവാഹാട്ടിയിലാണ് മത്സരം.2013-ൽ രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജുവിന്റെ വളർച്ച ഈ ടീമിനൊപ്പമായിരുന്നു. കഴിഞ്ഞ അഞ്ചു സീസണിൽ രാജസ്ഥാന്റെ ക്യാപ്റ്റനുമായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഈ സീസണിനു മുന്നോടിയായാണ് ചെന്നൈയിലെത്തിയത്. ചെന്നൈയുടെ ഭാവി ക്യാപ്റ്റൻ എന്നനിലയ്ക്കും പരിഗണിക്കപ്പെടുന്ന സഞ്ജു, കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ.ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ അവസാന മൂന്നു കളികളിലും തകർപ്പൻ അർധസെഞ്ചുറിയോടെ ടൂർണമെന്റിലെ മികച്ച താരമായി. ആ പ്രകടനത്തിന്റെ തുടർച്ച പുതിയ ടീമിലും പ്രതീക്ഷിക്കുന്നു. എം.എസ്. ധോനി പരിക്കിലായതിനാൽ വിക്കറ്റ് കീപ്പറുടെ റോളും സഞ്ജുവിനായിരിക്കും. തനിക്കൊപ്പം സഞ്ജു ഓപ്പണറാകുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശിവം ദുബെ, ഡിവാൾഡ് ബ്രീവിസ്, മാറ്റ് ഹെന്റി, ആയുഷ് മാഹാത്ര തുടങ്ങിയവരും ചെന്നൈ ടീമിലുണ്ട്.റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ ടീമിലേക്ക് രവീന്ദ്ര ജഡേജ എത്തിയത് ഈ സീസണിലാണ്. യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ഷിമ്രോൺ ഹെറ്റ്മെയർ, ധ്രുവ് ജുറെൽ എന്നിവർക്കൊപ്പം ജഡേജയും ചേരുന്നതോടെ ടീമിന്റെ ബാറ്റിങ് കരുത്തുറ്റതാകും.

Related Posts

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
53
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
60
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
30
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
48
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
51
Next Post
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
397
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
38
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
65
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025