മാറഞ്ചേരി:സമസ്ത സെന്റിനറിയുടെ ഭാകമായി.എസ് ജെഎം പൊന്നാനി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച രാവിലെ 7 മണിക്ക് അത്താണി മദർപ്ലാസയിൽ ആരംഭിക്കും.സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി
സമസ്ത ജില്ലാ മുശാവറ അംഗം ഹൈദർ മുസ്‌ലിയാർ മാണൂർ ഉദ്ഘാടനം നിർവഹിക്കും. സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖരി.മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്.ജബ്ബാർ ബാഖവി (ജില്ലാ സെക്രട്ടറി) മുഹമ്മദ് കാസിം കോയ ഹാജി. യൂസുഫ് ബാഖവി കാസർഗോഡ് (മുസ്‌ലിം ജമാഅത് ജില്ലാ ഉപാധ്യക്ഷൻ) വാരിയത്ത് മുഹമ്മദലി (അൻവരി മുസ്‌ലിം ജമാഅത് ജില്ലാ സെക്രട്ടറി)ഹംസ സഖാഫി(ഖാസി വെളിയങ്കോട ട്).അഷറഫ് ബാഖവി അയിരൂർ(ജില്ലാ മുശാവറ) റസാക്ക് മുസ്‌ലിയാർ മാണൂർ(സമസ്ത പൊന്നാനി മേഖല) അബ്ദുൽ ലത്വീഫ് മുസ്‌ലിയാർ (SJM ജില്ലാ ഉപാധ്യക്ഷൻ)സിദ്ധീഖ് മൗലവി അയിലക്കാട് (മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്) റജീഷ് (അത്താണി മഹല്ല് സെക്രട്ടറി)
തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
പദ്ധതി അവതരണം ശിഹാബുദ്ധീൻ സഖാഫി
പെരുമുക്ക് (SYS ജില്ലാ ഫിനാൻസ് സെക്രട്ടറി)സമസ്ത നൂറ് പ്രകാശവർഷം
റഹ്മതുല്ല സഖാഫി എളമരം
(SYS സമസ്താന സെക്രട്ടറി)
“മുഅല്ലിമിന്റെ ദൗത്യം” എന്ന പ്രമേയത്തിൽ ജാമിയ ഇഹ് യാഉസ്സുന്ന സീനിയർ മുദരിസ് ഫള്ലുറഹ്മാൻ അഹ്സനി വിഷയാവതരണം നടത്തും.പരിപാടിയിൽ പൊന്നാനി മേഖലയിലെ അറുപതിൽപരം മദ്റസകളിൽ നിന്നായി തിരെഞ്ഞടുക്കപ്പെ 260ലധികം പ്രതിനിധികൾ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി മേഖലയിൽ ഈ അധ്യായന വർഷം മികച്ച നേട്ടങ്ങൾ കൈവരിച്ച മദ്റസകൾക്കും, ഉസ്താദുമാർക്കും വിദ്യാർത്ഥികൾക്കുമുള്ള അവാർഡുകൾ കൈമാറും.പ്രവാചകർ മുഹമ്മദ് നബി(സ്വ)യിൽ നിന്ന് സ്വഹാബികളും ( അനുചരർ )താബിഉകളും ഇമാമുമാരും മുഖേന കൈമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക ആശയാദർശങ്ങളെയും സന്ദേശങ്ങളെയും അതിന്റെ തനിമയോടെ സംരക്ഷിച്ചു പോരുന്ന കേരളീയ ഉലമാ പാരമ്പര്യം പരിപാടിയിലെ പ്രധാന ചർച്ചാവിഷയമാകും.ഇസ്‌ലാമിക വിജ്ഞാനലോകത്തെ വിവിധ ജ്ഞാന ശാഖകൾ, കേരളീയ ഉലമാക്കളുടെ വൈജ്ഞാനിക സംഭാവനകൾ, സനദ് എന്നിവയുടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളും പരിപാടിയോടനുബന്ധിച്ച് നടക്കും.മേഖലാ ഭാരകാഹികളായ
അബ്ദുൽ മജീദ് സ അ ദി. സിദ്ധീഖ് അഹ്സനി. സുബൈർ ബാഖവി.വി.പി.മുഹമ്മദ് സ്വാദിഖ് അഹ്സനി വെളിയങ്കോട്.അബ്‌ദുൽ ഗഫൂർ മിസ്ബാഹി പാങ്ങ് തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു







