ചങ്ങരംകുളം:കർമ്മ പഥത്തിൽ മൂന്നര പതിറ്റാണ്ട് എന്ന സന്ദേശം ഉയര്‍ത്തി കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ ഡിസംബർ 1 2 3 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം അസോസിയേഷൻ ജില്ലാ സെക്രട്ടറി വി അബ്ദുറഹിമാൻ നയിച്ച വാഹന ജാഥക്ക് ചങ്ങരംകുളം യൂണിറ്റ് സ്വീകരണം നൽകി.സംസ്ഥാന സെക്രട്ടറി കെ കോയമു സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.ജാഥ കപ്റ്റൻ വി അബ്ദുറഹിമാൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.യൂണിറ്റ് പ്രസിഡണ്ട് ഫാഷൻ മുഹമ്മദ് അധ്യക്ഷനായി.ജില്ലാ നേതാക്കളായ ഷാജഹാൻ എടക്കര,നാസർ മംഗലം,നാസർ താനൂർ,ഹരി വളാഞ്ചേരി എന്നിവർ സംസാരിച്ചു.അഷറഫ് ചമയം സ്വാഗതവും ഇസ്മായിൽ നരണിപ്പുഴ നന്ദിയും രേഖപ്പെടുത്തി.







