എടപ്പാൾ:ശമ്പള പരിഷ്കരണ നടപടികൾ പുനരാരംഭിക്കുക,ഉത്തരവായ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,എൻ.പി.എസ് പിൻവലിക്കുക,നിർത്തലാക്കിയ ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടനകളുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ 21ന് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തും.
സമരത്തിന്റെ പ്രചാരണാർഥം മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച മേഖലാ വാഹന പ്രചാരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ. എം.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ടി.കെ.എ. ഷാഫിയെ വിവിധ വർഗ-ബഹുജന സംഘടനാ പ്രതിനിധികളും വിവിധ ഓഫീസുകളെ പ്രതിനിധീകരിച്ച് അധ്യാപക സർവീസ് സംഘടനാ ഭാരവാഹികളും ഹാരമണിയിച്ച് സ്വീകരിച്ചു.ജാഥാ വൈസ് ക്യാപ്റ്റൻ ടി.എം. ഹാജറ, മാനേജർ എൻ.ബി. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ നന്ദി അറിയിച്ചു.







