• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്

ckmnews by ckmnews
July 8, 2026
in International, Sports
A A
റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അറ്റ്‌ലാന്റ: അർജന്റീനയ്‌ക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് പിന്നാലെ റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയർക്കെതിരെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്. ഈജിപ്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബു റിദയാണ് പരാതി നൽകിയതെന്നും ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വാർ പരിശോധനയ്ക്ക് ശേഷി നിഷേധിക്കപ്പെട്ട ഗോൾ, അർജന്റീനയുടെ വിജയഗോളിലേക്കുള്ള തുടക്കമിട്ട മുഹമ്മദ് സലയെ ഫൗൾ ചെയ്തത് തുടങ്ങിയവ അന്വേഷിക്കണമെന്നാണ് പരാതിയിലുള്ളത്. ടൂർണമെന്റിൽനിന്ന് ഫ്രാങ്കോയിസിനേ നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ റഫറിയിങ്ങിനെതിരെ ഈജിപ്ത് പരിശീലകൻ ഹൊസം ഹസ്സനും കളിക്കാരൻ മുസ്തഫ സിക്കോയും രംഗത്തെത്തിയിരുന്നു. ടൂർണമെന്റിലെ വിജയി ആരാണെന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും കപ്പെടുത്ത് അർജന്റീനയ്ക്ക് കൊടുത്തോളൂ എന്നുമായിരുന്നു സിക്കോയുടെ പരിഹാസം. ഈജിപ്ത് കടുത്ത അനീതി നേരിട്ടെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും ഹസ്സൻ മത്സരശേഷം ആരോപിച്ചിരുന്നു. മത്സരത്തിനിടെ തനിക്ക് വംശീയ അധിക്ഷേപം നേരിട്ടു എന്ന് അറിയിക്കാനായി ഹസ്സൻ ‘ക്രോസ്’ ചിഹ്നവും കാണിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ റഫറി ഹസ്സന് മഞ്ഞക്കാർഡും നൽകിയിരുന്നു.

മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം വമ്പൻ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്. ഒടുവിൽ 3-2ന്റെ വിജയത്തോടെ ക്വാർട്ടറിലുമെത്തി. മത്സരം 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കുമ്പോൾ സിക്കോയുടെ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടർന്നായിരുന്നു നടപടി. ഇത് വലിയ വിമർശനത്തിന് കാരണമായി. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് മുമ്പ് ഇതേ തരത്തിലുള്ള ഫൗൾ നടന്നിട്ടുണ്ടെന്നും എന്നാൽ റഫറി വാർ പരിശോധിക്കാനോ പെനാൽറ്റി നൽകാനോ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിച്ചിരുന്നു.

Related Posts

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
22
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ
Sports

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
50
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
19
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
29
Next Post
ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ

ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
25
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
217
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
99
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025