• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

ckmnews by ckmnews
November 25, 2026
in International
A A
2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാൻ ജുവാൻ: 2026ലെ 75-ാമത് മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കി ആതിഥേയരായ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരെറ്റോ. മുൻ വിശ്വസുന്ദരി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് ആണ് കിരീടം അണിയിച്ചത്. ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ മെലിസ നുനെസ് ആണ് ഫസ്റ്റ് റണ്ണറപ്പ്. വെനേസ്വലൻ സുന്ദരി ക്ളാര വേഗാസ് ഗോറ്റ്‌സ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡും ഫിലിപ്പീൻസുമാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.

ഫൈനൽ റൗണ്ടിൽ എല്ലാ മത്സരാത്ഥികളോടും ഒരേ ചോദ്യമായിരുന്നു ചോദിച്ചത്. ഇപ്പോൾ ലോകത്തിന് തങ്ങളുടെ നേതാക്കളിൽ നിന്ന് എന്താണ് വേണ്ടത്? എന്നതായിരുന്നു ചോദ്യം. ഇതിന്റെ ഉത്തരം കൂടി വിലയിരുത്തിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. ജെന്നിഫറിന്റെ ഉത്തരമാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. ‘സഹാനുഭൂതിയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരെ വിധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്; എന്നാൽ ഒരു നേതാവ് സ്വന്തം മൂല്യങ്ങൾക്കായി നിലകൊള്ളുകയും, മാതൃക സൃഷ്ടിക്കുകയും, നിലവാരം ഉയർത്തുകയും വേണം’- എന്നായിരുന്നു ജെന്നിഫറിന്റെ ഉത്തരം.ആറാം തവണയാണ് പ്യൂർട്ടോ റിക്കോ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്നത്. 1970, 1985, 1993, 2001, 2006 വർഷങ്ങളിലാണ് പ്യൂർട്ടോ റിക്കോ വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയത്. സ്വന്തം മണ്ണിൽ പ്യൂർട്ടോ റിക്കോ നേടുന്ന രണ്ടാമത്തെ മിസ് യൂണിവേഴ്സ് കിരീടം കൂടിയാണിത്. 2001ൽ പ്യൂർട്ടോ റിക്കോ സൗന്ദര്യമത്സരത്തിന് ആതിഥേയത്വം വഹിച്ചപ്പോൾ ഡെനിസ് ക്വിനോൺസ് മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അതേസമയം, മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സര വേദിയിൽ 30 സെമിഫൈനലിസ്റ്റുകളിൽ ഇടംപിടിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചെങ്കിലും, ആദ്യ 12ൽ എത്താനാകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്തായി. സ്വിംസ്യൂട്ട് റൗണ്ടിന് ശേഷം അടുത്ത ഘട്ടമായ ഈവനിംഗ് ഗൗൺ റൗണ്ടിലേക്കുള്ളവരുടെ പട്ടികയിൽ ഇടംപിടിക്കാൻ കെസിയയ്ക്ക് സാധിച്ചില്ല.

Related Posts

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന
International

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

November 25, 2026
1
ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന
International

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

November 9, 2026
74
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്
International

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

November 6, 2026
79
ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു
International

ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

November 5, 2026
92
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
66
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു
International

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

October 28, 2026
135
Next Post
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

Recent News

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

November 25, 2026
1
2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

November 25, 2026
7
ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

November 25, 2026
37
കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

November 25, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025