കണ്ണൂർ: സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സി ധനരാജിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. അഞ്ച് ലക്ഷം രൂപ വീതം പിഴയയും പ്രതികൾ അടയ്ക്കണം. കേസിലെ ഒന്നാം പ്രതി ടി പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.








