• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

ckmnews by ckmnews
November 25, 2026
in Kerala
A A
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാർഡിൽ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ഇയാൾക്ക് കൂട്ടിരിപ്പുകാർ (ബൈസ്റ്റാൻഡർ) ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രോഗി മരിച്ചിട്ട് 36 മണിക്കൂറോളം ആയെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്നാണ് ചോദ്യം ഉയർന്നിട്ടുള്ളത്. 20ന് ശുചിമുറി വൃത്തിയാക്കി എന്ന ന്യായീകരണമാണ് സൂപ്രണ്ട് ഡോ. ലിജോ പറയുന്നത്. എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും ഡോക്ടർ വിശദീകരിച്ചു. സിസിടിവികൾ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ശ്രമിച്ചു. 19ന് രോഗിയെ കാണാതായി 21ന് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തുന്ന വരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാൽ, വൃത്തിയാക്കി എന്നാണ് മറുപടി ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പരാതികൾ പരിഹരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നുമാണ് ഡോ. ലിജോയുടെ വിശദീകരണം.

Related Posts

ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി;മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം
Crime

ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി;മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം

November 25, 2026
9
യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ
Kerala

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

November 24, 2026
96
ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം
Kerala

ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

November 24, 2026
63
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്
Kerala

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

November 24, 2026
130
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു
Kerala

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

November 24, 2026
90
‘പച്ചയ്‌ക്ക് വലിച്ചുകീറിയപ്പോൾ കുടുംബത്തോടൊപ്പം നിന്നയാൾ, അതൊന്നും ഒരിക്കലും മറക്കാനാവില്ല’; ചാണ്ടി ഉമ്മൻ
Kerala

‘പച്ചയ്‌ക്ക് വലിച്ചുകീറിയപ്പോൾ കുടുംബത്തോടൊപ്പം നിന്നയാൾ, അതൊന്നും ഒരിക്കലും മറക്കാനാവില്ല’; ചാണ്ടി ഉമ്മൻ

November 24, 2026
220
Next Post
എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

Recent News

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

November 25, 2026
2
ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

November 25, 2026
1
എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

November 25, 2026
1
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

November 25, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025