ആനക്കര : ഡോ.ബി.ആർ. അംബേദ്കർ ദേശീയ ഫെലോഷിപ്പ് അവാർഡ് ജേതാവും സാഹിത്യകാരനുമായ സുന്ദരൻ മുണ്ട്രക്കോടിനെ ആനക്കര ഗ്രാമ പഞ്ചായത്ത് ആദരിച്ചു. പ്രസിഡന്റ് ജസീന ടീച്ചറുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തിയാണ് ആദരിച്ചത്.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഷൈൻ, വിജയൻ, റഷീദ്, സൽമ, വിനിഷ, വിഷ്ണു, കുട്ടൻ എന്നിവർ പങ്കെടുത്തു. സാഹിത്യരംഗത്ത് ആനക്കരയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച സുന്ദരൻ മുണ്ട്രക്കോടിനെ എല്ലാവരും അഭിനന്ദിച്ചു









