ചങ്ങരംകുളം: ഐ.എ.എം.ഇ. (IAME) സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ. സംസ്ഥാനതലത്തിൽ മികച്ച വിജയം നേടി നാടിനും സ്കൂളിനും അഭിമാനമായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങിന് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് നേതൃത്വം നൽകി. വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.








