ചങ്ങരംകുളം :മലപ്പുറം ജില്ലയിലെ സമ്പൂർണ്ണ വികസനത്തിന് തിരൂർ ജില്ല രൂപീകരിക്കുക എന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.
മലപ്പുറം വെസ്റ്റ് ജില്ല വൈസ് പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു.എസ് ഡി പി ഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.സമരത്തിന്റെ ഭാഗമായി മണ്ഡലം പദയാത്രയിൽ പങ്കെടുക്കുന്ന പഞ്ചായത്തിൽ നിന്നുള്ള സ്ഥിരാംഗങ്ങളെ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പാവിട്ടപ്പുറം പ്രഖ്യാപിച്ചു.
തിരൂർ ജില്ല നിലക്കാത്ത പോരാട്ടങ്ങൾ എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമം ചിയ്യാനൂർ ബ്രാഞ്ചിലെ മുതിർന്ന അംഗം താഹിർ മൊയ്‌ദു നിർവഹിച്ചു.പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം ഭാരവാഹികളെ മണ്ഡലം എക്സിക്യൂട്ടീവ് അംഗം റിഷാബ് പൊന്നാനി പ്രഖ്യാപിച്ചു.യങ് ഡെമോക്രാറ്റ്സ് സംസ്ഥാന കമ്മിറ്റി അംഗം ഹസൻ ചിയ്യാനൂർ, വി പി അബ്ദുൽ ഖാദർ,അഷ്‌റഫ് ആലംകോട്, മുഹമ്മദലി ആലംകോട് എന്നിവർ സംസാരിച്ചു.റസാഖ് ചിയ്യാനൂർ, ഇല്യാസ് പെരുമുക്ക്, അലി കക്കിടിപ്പുറം,സി പി മുഹമ്മദ്,ഹമീദ് കാളാച്ചാൽ,സൈനുദ്ധീൻ വളയംകുളം, റഷീദ് കിഴിക്കര, ഇ വി മജീദ് എന്നിവർ നേതൃത്വം നൽകി.








