• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

ckmnews by ckmnews
November 25, 2026
in International
A A
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖം സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖലയിലെ റാസ്തനൂറ ലക്ഷ്യമാക്കി വന്ന 4 ഡ്രോണുകൾ തകർത്തു. യെമനിലെ ഹുദൈദ തുറമുഖത്തും സആദ, അമ്രാൻ മേഖലകളിലും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ആറ് എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ. ഇന്നലെ റിയാദിലേക്ക് നടന്ന ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു.

സൗദി- ഹൂതി സംഘർഷം രൂക്ഷമാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖം സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖലയിലെ റാസ്തനൂറ ലക്ഷ്യമാക്കി വന്ന നാല് ഹൂതി ഡ്രോണുകൾ സൗദി തകർത്തു. തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ നിലത്ത് പതിച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല. കിഴക്കൻ മേഖല ലക്ഷ്യമാക്കി ഇന്ന് പുലർച്ചെയും 2 തവണ ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായിരുന്നു. ഇന്നലെ റിയാദ് ഫിനാൻഷ്യൻ ഡിസ്ട്രിക്ടിലെ ടവറിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

പരിക്കേറ്റ ഇന്ത്യക്കാർക്ക് എംബസി എല്ലാ സഹായവും നൽകുന്നുണ്ട് എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം യെമനിലെ ഹുദൈദ തുറമുഖത്തും സആദ, അമ്രാൻ മേഖലകളിലും സൗദി സഖ്യസേന ശക്തമായ ആക്രമണം നടത്തി. ഹുദൈദ തുറമുഖം സൗദി സഖ്യസേന ആക്രമിച്ചാൽ സൗദിയുടെ ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ഹോർമുസിൽ ആറ് എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ വ്യക്തമാക്കി.

ആക്രമണങ്ങളിലും നാവിക മൈനുകളിൽ ഇടിച്ചുമാണ് കപ്പലുകൾക്ക് തകരാറുകൾ സംഭവിച്ചത്. അതേസമയം ഇറാന്റെ ഏഴ് വ്യവസ്ഥകൾ അംഗീകരിക്കുന്നതുവരെ അമേരിക്കയുമായി ചർച്ച നടത്തുകയോ നടപടിയെടുക്കുകയോ ചെയ്യില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് പറഞ്ഞു. ആക്രമണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നൽകുമെന്നും ഗാലിബഫ് വ്യക്തമാക്കി. ഭാവിയിലെ യുദ്ധങ്ങൾ മേഖലയ്ക്ക് പുറത്തേക്കും വ്യാപിച്ചേക്കാമെന്ന് ഐആർജിസി മേധാവി അഹമ്മദ് വാഹിദിയും മുന്നറിയിപ്പ് നൽകി.

Related Posts

2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ
International

2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

November 25, 2026
7
ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന
International

ലോകകപ്പ് ഫൈനലിലെ സംഘർഷം: ഫിഫയുടെ നടപടിക്കെതിരേ അപ്പീലുമായി അർജന്റീന

November 9, 2026
74
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്
International

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്

November 6, 2026
79
ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു
International

ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

November 5, 2026
92
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
International

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
66
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു
International

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

October 28, 2026
135

Recent News

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

November 25, 2026
1
2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

November 25, 2026
7
ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

November 25, 2026
37
കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

November 25, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025