• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ

ckmnews by ckmnews
July 8, 2026
in Kerala
A A
ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതിയ ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയിൽവെ. മൂന്ന് റൂട്ടുകളിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രതിവാര സ്പെഷ്യൽ സർവീസുകളുടെ അഡ്വാൻസ് റിസർവേഷൻ നാളെ മുതലാണ് ആരംഭിക്കുന്നത്. മംഗലാപുരം – ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ – കൊല്ലം, തിരുവനന്തപുരം സെൻട്രൽ – താംബരം എന്നീ റൂട്ടുകളിലാണ് സ്പെഷ്യൽ ടെയിൻ അനുവദിച്ചിരിക്കുന്നത്.

മംഗലാപുരം സെൻട്രൽ-ചെന്നൈ എഗ്മൂർ മംഗലാപുരം സെൻട്രൽ പ്രതിവാര സ്പെഷ്യൽ (ട്രെയിൻ നമ്പ‌ർ: 6126/06125)

ട്രെയിൻ നമ്പർ 06126: ജൂലായ് 13, 20, 27, ഓഗസ്റ്റ് 3, 10, 17, 24, 31 (തിങ്കളാഴ്ചകളിൽ) തീയതികളിൽ വൈകുന്നേരം നാലുമണിക്ക് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് ചെന്നൈ എഗ്മൂറിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).

ട്രെയിൻ നമ്പർ 06125: ജൂലായ് 14, 21, 28, ഓഗസ്റ്റ് 04, 11, 18, 25 സെപ്തംബർ ഒന്ന് (ചൊവ്വാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ എഗ്മൂറിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08.40 ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).

ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ – കൊല്ലം – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്‌പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ: 06119/06120)

ട്രെയിൻ നമ്പർ 06119: ഓഗസ്റ്റ് 12, 19, 26, സെപ്തംബർ രണ്ട് (ബുധനാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 3.10 ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.20 ന് കൊല്ലത്ത് എത്തിച്ചേരും (ആകെ 4 സർവീസുകൾ).

ട്രെയിൻ നമ്പർ 06120: ഓഗസ്റ്റ് 13, 20, 27, സെപ്തംബർ 3 (വ്യാഴാഴ്ചകളിൽ) തീയതികളിൽ രാവിലെ 10.40 ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും (ആകെ 4 സർവീസുകൾ).

തിരുവനന്തപുരം സെൻട്രൽ – താംബരം – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ: 06110/06109)

ട്രെയിൻ നമ്പർ 06110: ഓഗസ്റ്റ് 12, 19, 26, സെപ്തംബർ 2 (ബുധനാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 3.45 ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.00 മണിക്ക് താംബരത്ത് എത്തിച്ചേരും (ആകെ 4 സർവീസുകൾ).

ട്രെയിൻ നമ്പർ 06109: ഓഗസ്റ്റ് 13, 20, 27, സെപ്തംബർ 3 (വ്യാഴാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 2.00 മണിക്ക് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.15 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 4 സർവീസുകൾ).

Related Posts

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു
Kerala

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം
Kerala

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
85
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി
Kerala

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
67
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
32
Next Post
‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ

‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
3
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
257
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025