• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ

ckmnews by ckmnews
July 8, 2026
in Kerala
A A
‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. ഉടൻ നടപ്പാക്കാൻ പോകുന്ന അഞ്ച് പദ്ധതികൾക്കാണ് പണം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പി.കെ. ബഷീർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മാണത്തിന് 40 കോടി രൂപ, തമിഴ്‌നാട്ടിലെ തിരുമംഗലത്തെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 744-ന് 98.40 കോടി, കോഴിക്കോട് മുതൽ പാലക്കാട് വരെയുള്ള ദേശീയപാതയ്ക്ക് 172 കോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ നടപടി അവസാനഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാൻ ധാരണയായി. തിരുവനന്തപുരം-കഴക്കൂട്ടം പാതയ്ക്ക് 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലം-തേനി പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ-ആഞ്ഞിലിമൂട് വരെയുള്ള നാലുവരിപ്പാതയുടെ വികസനത്തിന് 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്കും ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ്‌വേ നിർമ്മാണത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ പദ്ധതിയുടെ ഡിപിആർ ഉടൻ തയ്യാറാക്കും. ദേശീയപാത 185-ൽ അടിമാലി-കുമളി ദേശീയപാതയുടെ വീതികൂട്ടുന്ന പദ്ധതിയ്ക്ക് അനുമതി ഉടനെ നൽകുമെന്ന് ഗഡ്കരി വ്യക്തമാക്കിയതായും പി.കെ. ബഷീർ അറിയിച്ചു

കൊടുങ്ങല്ലൂർ-അങ്കമാലി ബൈപ്പാസിന്റെ അലൈൻമെന്റ് ഉടനെ ലഭ്യമാക്കും. വെല്ലിങ്ടൺ ഐലൻഡ്-കുണ്ടന്നൂർ ബൈപാസിനെ അരൂർ അങ്കമാലി ബൈപാസ്സുമായി ബന്ധിപ്പിക്കും. കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസുകളുടെ പുതുക്കിയ അലൈൻമെന്റിന്റെ അംഗീകാരം മൂന്നുമാസത്തിനകം ലഭിക്കുമെന്നും കോഴിക്കോട് രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, ചീഫ് എഞ്ചിനീയർ ഐസക് വർഗീസ് എന്നിവരും പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
107
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
155
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
157
Next Post
എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും

എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
45
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
416
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
143
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025